ജന്മദിനാഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി

single-img
17 May 2019

ഗുജറാത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ജന്മദിന ആഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേച്ച് പിടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൂറത്ത് പോലീസ്. മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും പശയുള്ള ടേപ്പുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് വിലക്ക്. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരുവിട്ട് അപകടത്തിലേക്ക് എത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. അതേസമയം വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.