ടീമിലെ പത്തുപേരും പൂജ്യത്തിന് പുറത്ത്; അതും എല്ലാവരും ക്ലീന്‍ ബൗള്‍ഡ്: ലോക ക്രിക്കറ്റിന് തന്നെ നാണക്കേടിന്റെ റെക്കോഡ്

single-img
17 May 2019

മലപ്പുറം പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ 19 അന്തർജില്ലാ ക്രിക്കറ്റ് മത്സരത്തിൽ കാസർകോട് ടീമിന് നാണക്കേടിന്റെ റെക്കോഡ്. കഴിഞ്ഞ ദിവസം വയനാടിനെതിരേ നടന്ന മത്സരത്തിൽ ബാറ്റുമായി ഇറങ്ങിയ പത്തുപേരും പൂജ്യത്തിന് പുറത്തായി.

വയനാട് ബൗളർമാർ കനിഞ്ഞുനൽകിയ നാല് എക്സ്ട്രാ റൺസ് ഉള്ളതിനാൽ ടീം സ്കോർ പൂജ്യമാകാതെ കാസർകോട് രക്ഷപ്പെട്ടു. കാസർകോടിനായി ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവവരും പുറത്തായത് ഒരേ രീതിയിൽ, ക്ലീൻ ബൗൾഡ്. അഞ്ചു റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വയനാട് ആദ്യ ഓവറിൽ കഥതീർത്തു. 10 വിക്കറ്റ് ജയം.