മോഹന്‍ലാലിനെ നായകനാക്കി എന്തുകൊണ്ട് സിനിമകള്‍ ചെയ്തില്ല; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

single-img
16 May 2019

ലോകം ആദരിക്കുന്ന സംവിധയകനാണ് അടൂർ ഗോപാലകൃഷ്ണൻ .മലയാളത്തിലെ മികച്ച നടന്മാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം മമ്മൂട്ടിയുമായി മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. ഈ സിനിമകളിൽ രണ്ടിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ – സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനെന്ന് ലോകമറിയുന്ന അടൂർ ഗോപാലകൃഷ്ണൻ ഇതുവരെ മോഹൻലാലുമൊത്ത് ഒരു സിനിമ പോലും ചെയ്തിട്ടില്ല. ഇതാ, അതിന് അദ്ദേഹം മറുപടി നൽകുന്നത് ഇങ്ങനെയാണ്:

” എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് സുരേഷ് ഗോപി. അദ്ദേഹവും ഇതുവരെ എന്റെ പടങ്ങളിലില്ലലോ. അതേപോലെ നല്ലൊരു നടനാണ് ജയറാം. ജയറാം ഒരിക്കൽ എന്നോട് പറഞ്ഞിട്ടുമുണ്ട് എനിക്ക് ഒരു പടത്തിൽ അഭിനയിക്കണം എന്ന്. എന്നാൽ ഇതുവരെ പറ്റിയിട്ടില്ലലോ. ദിലീപിനെയും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ മാത്രമാണ് ഒരു അവസരം കിട്ടിയത് ഒന്നഭിനയിപ്പിക്കാൻ & He has done so well.

നമ്മുടെ സിനിമകളിലെ ക്യാരക്ടർ ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ. കൂടാതെ, ഞാൻ വളരെ കുറച്ച് പടമല്ലേ എടുത്തിട്ടൊള്ളൂ. ചില സിനിമകളിൽ അങ്ങനെ ഒരു അറിയപ്പെടുന്ന നടനെ ആവശ്യമില്ല എനിക്ക്. അപ്പോൾ അതിലൊക്കെ അതിനുവേണ്ട അഭിനേതാക്കൾ അഭിനയിക്കും. അതല്ലാതെ, എനിക്ക് ആരോടും വിരോധം ഉണ്ടായിട്ട് എടുക്കാത്തതല്ല” :- അടൂർ ഗോപാലകൃഷ്ണൻ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞത്.