തിരുവല്ലയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അയല്‍വാസിയായ പതിനേഴുകാരന്‍ അറസ്റ്റില്‍

single-img
16 May 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി അറസ്റ്റില്‍. 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് അയല്‍വാസിയായ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ തവിയൂരിലാണ് സംഭവമുണ്ടായത്.

പ്രതിയ്‌ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.