ആവശ്യങ്ങൾക്ക് മതിയായ വെള്ളമില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

single-img
16 May 2019

കണ്ണൂർ സെൻട്രൽ ജയിലിലിലുള്ള മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. തടവുകാരുടെ ആവശ്യങ്ങൾക്ക് മതിയായ വെള്ളം ഇല്ല എന്ന് ആരോപിച്ചുകൊണ്ടാണ് സമരം. ഉണ്ണികൃഷ്ണൻ, കാളിദാസൻ, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. എന്നാല്‍, ഇവരുടെ സമരത്തെ കുറിച്ച് അറിയില്ലെന്നും, തികയാത്ത വെള്ളം പുറത്തു നിന്ന് എത്തിക്കുന്നുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു.

ഇതിന് മുൻപ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷും കണ്ണൂര്‍ ജയിലില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നു. അന്ന് സമരം എട്ടാം ദിവസം രാത്രിയിലാണ് ഡാനിഷ് അവസാനിപ്പിച്ചത്. സമരത്തെ തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഡാനിഷിനെ കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.