‘എന്തായാലും നന്ദി, പാഠം പഠിച്ചു’; വിമാനക്കമ്പനിക്കെതിരെ ശ്രേയ ഘോഷാല്‍

single-img
16 May 2019

സംഗീതോപകരണവുമായി വിമാനത്തില്‍ കയറാന്‍ സിംഗപൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയാണ് ശ്രേയ പരാതിപ്പെട്ടത്. ‘സംഗീതജ്ഞരോ മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ കൈയിലുള്ളവരോ സിംഗപൂര്‍ എയര്‍ലൈന്‍സില്‍ കയറേണ്ടതില്ലെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് കരുതുന്നു. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയുടെ ട്വീറ്റ്.

അതേസമയം, ശ്രേയയുടെ ട്വീറ്റ് വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി സിംഗപ്പുര്‍ എയര്‍ലൈന്‍ രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുന്നതാണെന്നും കമ്പനി ട്വീറ്റ് ചെയ്തു.