ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) എന്ന പുതിയ വാക്ക്; ‘നുണ പറയുന്ന’ മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

single-img
16 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാൽ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിൽ മോദിലൈ(modilie) ഉൾപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ഇപ്പോൾ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയാക്കി മറ്റൊരു ട്വീറ്റ് ഇടുകയായിരുന്നു.

സെർച്ച് ബട്ടണിൽ ‘മോദിലൈ’ എന്ന് ടൈപ്പ് ചെയ്യുമ്പോൾ താഴെ ‘ടു കോൺസ്റ്റന്റ്‌ലി മോഡിഫൈ ദി ട്രൂത്ത്’ (സത്യത്തെ രൂപം മാറ്റുന്നു) എന്നാണ് അർത്ഥം കാണിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്ന ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ പേജ് സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. രാഹുൽഗാന്ധി ട്വീറ്റ് ചെയ്ത സ്‌ക്രീൻ ഷോട്ടിൽ ഓക്‌സ്‌ഫോർഡ് ചിഹ്നം യഥാർത്ഥമല്ലെന്നും ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യൽ പേജിൽ മോദിലൈ എന്ന വാക്ക് തിരയുമ്പോൾ അർത്ഥം ലഭിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം, മോദിയെ രാഹുൽ പരിഹസിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തമല്ല.