‘മോദിയുടെ പണം വേണ്ട, പ്രതിമ ഞങ്ങള്‍ നിര്‍മിച്ചോളാം’; മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുന്നെന്ന് മമത

single-img
16 May 2019

പ്രതിമകള്‍ തകര്‍ക്കുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിപുരയില്‍ ലെനിന്‍, ഗുജറാത്തില്‍ അംബേദ്കര്‍, പശ്ചിമബംഗാളില്‍ ഈശ്വര ചന്ദ്ര വിദ്യാസാഗര്‍. പ്രതിമ തകര്‍ക്കുക എന്നത് ബി.ജെ.പിയുടെ സ്വഭാവമാണെന്നും മമത പറഞ്ഞു. വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കാനുള്ള പണം പശ്ചിമബംഗാള്‍ സര്‍ക്കാറിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, 200 വര്‍ഷത്തെ പൈതൃകം തിരികെ തരാന്‍ ബി.ജെ.പിക്ക് സാധിക്കുമോ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തുവെന്ന് മോദി നുണ പറയുകയാണ്. ധൈര്യമുണ്ടെങ്കില്‍ മോദി ആരോപണം തെളിയിക്കണമെന്നും മമത ആവശ്യപ്പെട്ടു.


ബി.ജെ.പിക്ക് അനുകൂലമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. കമ്മീഷനെ നയിക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ സഹോദര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. സത്യം വിളിച്ച് പറയുന്നതിന് ഭയമില്ല. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്നും മമത പറഞ്ഞു.

പെരുമാറുന്നത്. കമ്മീഷനെ നയിക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ സഹോദര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. സത്യം വിളിച്ച് പറയുന്നതിന് ഭയമില്ല. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്നും മമത പറഞ്ഞു.