ബൊഫോഴ്‌സ് അഴിമതി: തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സി ബി ഐ പിന്‍വലിച്ചു

single-img
16 May 2019

പ്രമാദമായ ബൊഫോഴ്‌സ് അഴിമതി കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനാണ് സിബിഐ അനുമതി തേടിയത്. ആവശ്യം കോടതി അംഗീകരിച്ചു.

പുതുതായി ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തില്‍ ബൊഫോഴ്‌സ് ഇടപാടില്‍ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നത്. കേസിലെ മുന്നോട്ടുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും നിലവില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് നവീന്‍കുമാറിനോട് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

മുൻപ് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനക്ക് എത്തിയപ്പോള്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്നായിരുന്നു സിബിഐയോടുള്ള കോടതിയുടെ ചോദ്യം. സ്വീഡിഷ് നിര്‍മാതാക്കളായ ബൊഫോഴ്‌സില്‍ നിന്ന് 1437 കോടി രൂപക്ക് ഇന്ത്യന്‍ സൈന്യത്തിനായി തോക്കുകള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്.