നിസ്‌ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് കയറി മകള്‍; ഒടുവില്‍…! വീഡിയോ

single-img
16 May 2019

നിസ്‌ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് കയറി കുസൃതിക്കാട്ടുന്ന മകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശ്രീനഗറിലെ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാധ്യമപ്രവര്‍ത്തകയായ സ്മിതാ ശര്‍മ്മയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഒരുകൂട്ടം ആളുകള്‍ നിസ്‌കരിക്കുന്ന പള്ളിക്കുള്ളില്‍ വളരെ രസകരമായാണ് പെണ്‍കുട്ടി തന്റെ പിതാവിന്റെ മുതുകില്‍ കയറി കളിക്കുന്നത്. രണ്ട് തവണ മുതുകില്‍ കയറി മുന്നോട്ടേക്കും പിന്നോട്ടേക്കും ചാഞ്ചാടി കളിച്ചെങ്കിലും മൂന്നാമത്തെ തവണ മുതുകില്‍നിന്നും തറയിലേക്ക് തലയും കുത്തി വീഴുകയായിരുന്നു.