ചന്ദനത്തിരിയില്‍ നിന്നു തീ പടര്‍ന്ന് കൊച്ചിയില്‍ ഫ്‌ളാറ്റ് കത്തി നശിച്ചു

single-img
16 May 2019

കൊച്ചി പനമ്പിള്ളി നഗറിലെ ക്ലൗഡ് 9 ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് തീപിടിച്ചു നശിച്ചു. ഇന്നു പുലര്‍ച്ചെ, തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളിലുള്ളവരാണു പുക കണ്ട് താമസക്കാരെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. ഫ്‌ളാറ്റില്‍ വാടകയ്ക്കു താമസിക്കുന്നവര്‍, ഇന്നലെ രാത്രി കത്തിച്ചുവച്ച ചന്ദനത്തിരിയില്‍ നിന്നാണു തീ പടര്‍ന്നത്. ഫര്‍ണിച്ചറുകളും മറ്റും കത്തിനശിച്ചു. പനമ്പിള്ളി നഗര്‍ അഗ്‌നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്.