gulf

യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ശമ്പളം നല്‍കാന്‍ തൊഴിലുടമ കാലതാമസം വരുത്തുകയാണെങ്കില്‍, എംബസി അധികൃതരെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് എംബസി നല്‍കിയത്. യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ വഞ്ചിക്കപ്പെടരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. യുഎഇയില്‍ എത്തുന്നതിന് മുമ്പ് വര്‍ക്ക് പെര്‍മിറ്റും ജോലി കരാറും കൃത്യമായി പരിശോധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.