താന്‍ ധോണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് കുല്‍ദീപ് യാദവ്

single-img
16 May 2019

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്കു പലപ്പോഴും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഇക്കാര്യം ധോണിയോടു പറയാനാകില്ലെന്നുമുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി കുല്‍ദീപ് യാദവ് രംഗത്ത്. താന്‍ ധോണിക്കെതിരെ പറഞ്ഞെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല.

‘മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകള്‍ക്ക് ഇതാ മറ്റൊരു ഉദാഹരണംകൂടി. സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മഹി ഭായി (ധോണി) യോടു തികഞ്ഞ ബഹുമാനം മാത്രം.’ സമൂഹ മാധ്യമത്തില്‍ കുല്‍ദീപ് ഇങ്ങനെ കുറിച്ചു.