അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തല്ലിത്തകർത്തത് നല്ല ഉദ്ദേശത്തോടെയാണെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ

single-img
16 May 2019

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തല്ലിത്തകർത്തത് നല്ല ഉദ്ദേശത്തോടെയാണെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ. യൂത്ത് കോൺഗ്രസ് പ്രവർത്തനായ ശ്രീദേവ് സോമനാണ് അക്രമത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ ഫോട്ടോ ചേർത്താണ് അഭിനന്ദനങ്ങൾ ശ്രീദേവ് സോമൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കാനറാ ബാങ്ക് റീജനൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് വരിച്ച് പ്രിയപ്പെട്ട സഹപ്രവർത്തകർ.നല്ല ഉദ്ദേശത്തോടെ കാനറാ ബാങ്ക് തല്ലി തകർത്ത നിങ്ങളെ ആരൊക്കെ തള്ളി പറഞ്ഞാലും ഞാൻ തള്ളി പറയില്ല- ശ്രീദേവ് സോമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

https://www.facebook.com/photo.php?fbid=2405191139532231&set=a.141226052595429&type=3&theater


ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കാനറാ ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസ് ഉപരോധിച്ചത്. ബാങ്കിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിലെ റിസപ്ഷന്‍ കൗണ്ടര്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലിസും പ്രവര്‍ത്തകരും തമ്മിലും ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി.

ഇന്നലെ രാവിലെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സ്റ്റാച്യുവിലെ ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത്. പോലിസുകാരുടെ എണ്ണം കുറവായതിനാല്‍ പ്രവര്‍ത്തകരെ തടയാനുള്ള ശ്രമം പരാജയപ്പെട്ടു. പോലിസ് വലയം ഭേദിച്ച് ഉള്ളില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ ഓഫിസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കൂടുതല്‍ പോലിസെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയത്. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.