നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

single-img
15 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. കുടുംബപ്രശ്നം മൂലമാണ് ആത്മഹത്യയെന്നാണ് അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും കുറിപ്പില്‍ പറയുന്നത്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് കുറിപ്പില്‍ പറയുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ മരിച്ച ലേഖയുടെ ഭർത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്കിൻറെ ഭാഗത്തുനിന്നുള്ള സമ്മർദ്ദമാണ് ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

ഇതിനിടെ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ ബാങ്ക് ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു.