പാലക്കാട് കാമുകനൊപ്പം ഒളിച്ചോടിയ യുവതി കൂടെ കൂട്ടിയ മകനെ ക്രൂരമായി പൊള്ളിച്ചു

single-img
15 May 2019

കാമുകനൊപ്പം ഒളിച്ചോടിയ യുവതി കൂടെ കൂട്ടിയ മകനെ ക്രൂരമായി പൊള്ളിച്ചതായി പരാതി. കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും പൊള്ളിയ പാടുകളുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

ബൈക്കില്‍നിന്നു വീണതാണെന്നാണു യുവാവു പോലീസിനോട് പറഞ്ഞത്. ഇവരെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തി. പാലക്കാട് സ്വദേശികളാണ് യുവാവും യുവതിയും. കേസ് പാലക്കാട്ടേക്കു കൈമാറിയേക്കും.

കടപ്പാട്: മനോരമ