താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി

single-img
15 May 2019

താൻ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി. വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ  യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും ബിഹാറിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.