സൗദിയില്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിക്കു ദാരുണാന്ത്യം

single-img
15 May 2019

സൗദിയില്‍ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണി(48)നാണ് മരിച്ചത്. സീഹാത്ത്-ജുബൈല്‍ റോഡിലെ റെഡിമിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സറിനുള്ളിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാന്‍ അതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തകരാറ് ശരിയാക്കി പുറത്തിറങ്ങിയ ജോണ്‍ അതിനുള്ളിലെ പണിയായുധങ്ങള്‍ തിരിച്ചെടുക്കാന്‍ വീണ്ടും ഇറങ്ങിയപ്പോള്‍, ഇതറിയാതെ ജീവനക്കാരന്‍ മിക്‌സര്‍ ഓണ്‍ ചെയ്തതോടെ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് കരുതുന്നു