ധോണിയുടെ പല തന്ത്രങ്ങളും പിഴക്കാറുണ്ട്; പക്ഷേ പറയാൻ പറ്റാറില്ല; തുറന്നടിച്ച് കുൽദീപ്

single-img
15 May 2019

കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കളിക്കാരനാണ് എം.എസ്.ധോണി. ഇരുവരുടെയും ഒാവറുകളിൽ വിക്കറ്റിന് പിന്നിൽ നിന്ന് ധോണി മെനയുന്ന തന്ത്രങ്ങളിൽ എതിരാളികൾ പലപ്പോഴും അടിയറവ് പറയാറുമുണ്ട്. 

എന്നാല്‍ തന്ത്രങ്ങള്‍ ഉപദേശിക്കുമ്പോള്‍ ധോണിക്കും പലപ്പോഴും തെറ്റു പറ്റാറുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് കുല്‍ദീപ്. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് പുരസ്കാരദാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു കുല്‍ദീപിന്റെ വെളിപ്പെടുത്തൽ.

ധോണിയും മനുഷ്യനല്ലേ? നിരവധി തവണ അദേഹത്തിന്റെ തന്ത്രങ്ങൾ പാളിയിട്ടുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തോട് നേരിട്ട് പറയാനാവില്ല. ബൗള്‍ ചെയ്യുമ്പോള്‍ അധികമൊന്നും സംസാരിക്കുന്ന ആളല്ല ധോണിയെന്നും കുൽദീപ് പറഞ്ഞു. ഒാവറുകൾക്കിടയിലെ അദേഹം സംസാരിക്കൂ, അതും ആവശ്യമുണ്ടെങ്കിൽ മാത്രമെന്നും കുൽദീപ് പറ‍ഞ്ഞു.