കെഎസ്ആർടിസി സ്കാനിയ ബസിൽ കന്യാസ്ത്രീയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം

single-img
15 May 2019

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.

പരാതിയിന്മേൽ തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനായ സന്തോഷ് കുമാറിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്.