പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വർഷം ഇന്ത്യയിലെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച `പച്ചക്കള്ളങ്ങൾ´ എണ്ണിപ്പറഞ്ഞ് ജിഎസ് പ്രദീപ്

single-img
15 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വർഷം ഇന്ത്യക്കകരോട് പറഞ്ഞ കള്ളങ്ങൾ എണ്ണിപ്പറഞ്ഞ് ഡോ. ജി എസ് പ്രദീപ്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിലാണ് ജിഎസ് പ്രദീപ് പ്രധാനമന്ത്രി അഞ്ചുവർഷം പുറപ്പെടുവിച്ച കള്ളങ്ങൾ എണ്ണിപ്പറഞ്ഞത്. ആർഎസ്എസ് ബൗദ്ധികാചാര്യൻ ടിജി മോഹൻദാസിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രദീപ് നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചത്.

ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ചിതഭസ്മവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയാണ് ജിഎസ് പ്രദീപ് ആദ്യമായി ചൂണ്ടിക്കാണിച്ചത്. ശ്യാമപ്രസാദ് മുഖർജിയുടെ അവസാന ആഗ്രഹം തൻ്റെ ചിതാഭസ്മം ഇന്ത്യയിൽ കൊണ്ടുവരണമെന്നായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ നെഹ്റു അതിനു സമ്മതിച്ചില്ലെന്നും 2000നു ശേഷം താനാണ് അതിന് മുൻകെെയെടുത്തതെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ ശ്യാമപ്രസാദ് മുഖർജി മരിക്കുന്നത് 1953ലാണെന്നു പ്രദീപ് ചൂണ്ടിക്കാട്ടുന്നു. കള്ളത്തരം പുറത്തായതിനു പിന്നാലെ തനിക്ക് ആളു മാറിപ്പോയതാണെന്ന പ്രസ്താവനയാണ് മോദി നടത്തിയതെന്നും പ്രദീപ് പറയുന്നു.

കർണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് മോദി പറഞ്ഞ പ്രധാന നുണയാണ് ഭഗത്സിംഗ് ഉൾപ്പെടെയുള്ളവരെ ജയിലിൽ പോയി സന്ദർശിക്കുവാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല എന്നുള്ളത്. എന്നാൽ ജവഹർലാൽ നെഹ്റു ഭഗത്സിംഗ് ഉൾപ്പെടെയുള്ളവരെ ലാഹോർ ജയിലിൽ സന്ദർശിക്കുകയും അതിനെ തുടർന്നു അദ്ദേഹം എഴുതിയ വികാര നിർഭരമായ കുറിപ്പ് ഇന്ത്യയിലെമ്പാടും ചർച്ചയാകുകയും ചെയ്തിരുന്നുവെന്നും ജിഎസ് പ്രദീപ് ചൂണ്ടിക്കാട്ടി.

ഡെൽഹി മെട്രോയുടെ മജന്താ ലെെൻ ഉത്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്  മെട്രോ ആദ്യമായി ഇന്ത്യയിൽ എത്തിയത് അടൽബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് എന്നാണ്. പച്ച നുണയാണതെന്നും ജിഎസ് പ്രദീപ് ചൂണ്ടിക്കാട്ടുന്നു. ഡൽഹി മെട്രോ ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ ആണെന്നും ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിലായ കൊൽക്കത്ത മെട്രോ ഉത്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ആയിരുന്നുവെന്നും ജി എസ് പ്രദീപ് പറയുന്നു. മെട്രോ റെയിൽ ആദ്യമായി സഞ്ചരിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു എന്ന സത്യം മറച്ചുവച്ചുകൊണ്ടാണ് നരേന്ദ്രമോദി അവിടെ പ്രസംഗിച്ചതെന്നും ജി എസ് പ്രദീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആരംഭിച്ചത് താനായിരുന്നു എന്നാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പൂർണമായും തെറ്റായ ഒരു വസ്തുതയാണ് അത്.  2013ലാണ് ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇന്ത്യയിൽ ആരംഭിക്കുന്നതെന്നും ജി എസ് പ്രദീപ് പറയുന്നു.

ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ഇതിലും വലിയൊരു നുണ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ സാധാരണക്കാരെ കയ്യിൽ എടുക്കുവാനായി അദ്ദേഹം അന്ന് പറഞ്ഞത് ദീപാവലിക്ക് കറണ്ട് കുറച്ചു മാത്രം ഓണം വിതരണം ചെയ്യുന്നുവെന്നും ഈദിന് കറണ്ട് കൂടുതൽ വിതരണം ചെയ്യുന്നുവെന്നുമാണ്. ആ വർഷത്തെ കണക്ക് അനുസരിച്ച് ഈദിന് 13,558 മെഗാവാട്ടും വിളിക്ക് 15,400 മെഗാവാട്ടും ആണ് വിതരണം നടത്തിയത്. ജനങ്ങളോട് പച്ചയായി നുണ പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന്.

1947 ഒരു അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയും തുല്യമായിരുന്നു എന്ന നുണപ്രചരണവും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ 30 സെൻറ് മാത്രമാണ് അന്ന് ഇന്ത്യൻ രൂപയുടെ താരതമ്യ വില എന്നും എസ് പ്രദീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അലക്സാണ്ടർ ചില ആക്രമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ചില ബീഹാറിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാകിസ്ഥാനിലാണ് തക്ഷശില ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ബിഹാറും ആയി യാതൊരു ബന്ധവുമില്ലാത്ത രാജ്യമാണ് പാകിസ്ഥാനെന്നും ജിഎസ് പ്രദീപ് ചർച്ചയിലൂടെ വ്യക്തമാക്കുന്നു.