സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശം: കെഎസ്ആർടിസി കണ്ടക്ടർക്കു സസ്പെൻഷൻ

single-img
15 May 2019

സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പാറശാല ഡിപ്പോയിലെ കണ്ടക്ടർ എസ്.പ്രശാന്തിനെതിരെയാണ് നടപടി. ആനവണ്ടി എന്ന വാട്ട്സ് ആപ് ഗ്രൂപ്പ് വഴിയാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

വിജിലൻസ് വിഭാഗത്തിൻെറ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2017 ജനുവരി 31ലെ സർകാർ ഉത്തരവിൽ സർക്കാർ ജീവനക്കാർ മാധ്യമങ്ങളിലൂടെ സർക്കാർനയങ്ങൾ, ഭരണരംഗത്തുള്ളവർ എന്നിവർക്കെതിരെ വിമർശനം നടത്തുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു.