എയർകൂളർ ചെറുതായതിന് ഡെലിവറി ബോയിയുടെ നേരേ തോക്കു ചൂണ്ടിയയാൾ അറസ്റ്റിൽ

single-img
15 May 2019

ആറ്റിങ്ങൽ: ഡെലിവറി ബോയിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ആളെ ആറ്റിങ്ങൽ  പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മാർക്കറ്റിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വക്കം പുതിയകാവ് സ്കൂളിനു സമീപം നാഗർകോട് വീട്ടിൽ സന്തോഷ് (41) ആണ് പിടിയിലായത്. മുട്ടത്തറ കല്ലാട്ടുമുക്ക് പഴഞ്ചിറ ക്ഷേത്രത്തിനു സമീപം നീലാറ്റിൻകര വീട്ടിൽ  മുബീഷ് (27) നെയാണ് ഭീഷണിപ്പെടുത്തിയത്.

മുബീഷ് ഡെലിവർ ചെയ്ത എയർ കൂളർ  ചെറുതായിപ്പോയി എന്നാരോപിച്ച് മുബീഷിനെ സന്തോഷ് താമസ സ്ഥലത്ത് വിളിച്ചു വരുത്തുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.സന്തോഷിന്റെ പക്കൽ നിന്ന് എയർ ഗൺ  ലഭിച്ചതായി എസ്ഐ ശ്യാം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ ജാമ്യത്തിൽ വിട്ടു.