“എല്ലാ ദിവസവും സെക്സില്ലാതെ എങ്ങനെ കഴിയുന്നു?” :എയർ ഇന്ത്യ വനിതാ പൈലറ്റിനോട് അനുചിതമായ ചോദ്യങ്ങൾ ചോദിച്ച സീനിയർ പൈലറ്റിനെതിരെ പരാതി

single-img
15 May 2019

തന്നോട് അപമര്യാദയായി പെരുമാറുകയും അനുചിതമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത സീനിയർ ക്യാപ്റ്റനെതിരെ എയർ ഇന്ത്യയിലെ വനിതാ പൈലറ്റ് പരാതി നൽകി.

തന്നെ പരിശീലിപ്പിച്ച സീനിയർ ക്യാപ്റ്റൻ തന്നെ ഡിന്നറിനു ക്ഷണിച്ചതിനു ശേഷം തന്നോട് അനുചിതമായ ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് പരാതി.

ട്രെയിനിംഗ് സെഷൻ കഴിഞ്ഞതിനു ശേഷം ഇക്കഴിഞ്ഞ മേയ് 5-ന് തന്നെ സീനിയർ ക്യാപ്റ്റൻ തന്നെ ഒരു ഡിന്നറിനു ക്ഷണിച്ചുവെന്നും അതിൽ അസ്വഭിവകതയൊന്നും തോന്നാത്തതിനാൽ താൻ അതിനു സമ്മതിച്ചുവെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് നടന്ന ഡിന്നറിനിടയിൽ അയാൾ തന്നോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുവെന്നും യുവതി പറയുന്നു.

“അയാളുടെ ദാമ്പത്യജീവിതത്തിൽ അയാൾ സന്തുഷ്ടനല്ലെന്നും അതുകൊണ്ട് അയാൾ വിഷാദത്തിലാണെന്നും അയാൾ എന്നോട് പറഞ്ഞു. ഭർത്താവിന്റെയരികിൽ നിന്നും മാറിനിൽക്കുന്നതുമായി ഞാൻ എങ്ങനെ പൊരുത്തെപ്പെടുന്നുവെന്ന് അയാൾ എന്നോട് ചോദിച്ചു. എനിക്ക് എല്ലാ ദിവസവും സെക്സ് ആവശ്യമില്ലേ എന്നും ഞാൻ സ്വയംഭോഗം ചെയ്യാറുണ്ടോയെന്നും അയാൾ ചോദിച്ചപ്പോഴേയ്ക്കും ഞാൻ അയാളെ വിലക്കി. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ ഞാൻ ഒരു ടാക്സി ബുക്ക് ചെയ്ത് അവിടെ നിന്നും പോകുകയായിരുന്നു.”

വനിതാ പൈലറ്റ് തന്റെ പരാതിയിൽ പറയുന്നു.

ടാക്സി വരുന്നതിനിടയിലുള്ള അരമണിക്കൂർ ഇയാളുടെ മോശം പെരുമാറ്റം അസഹനീയമായിരുന്നുവെന്നും തനിക്ക് ഭയവു അപമാനവും ഉണ്ടായെന്നും യുവതി പറയുന്നു. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാകാതിരിക്കണമെങ്കിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുതന്നെയാണെന്ന് തോന്നിയതുകൊണ്ടാണ് താൻ അധികൃതർക്ക് പരാതി നല്കിയതെന്നും അവർ പറയുന്നു.

പരാതിയിന്മേൽ എയർ ഇന്ത്യ അന്വേഷണം നടത്തിവരികയാണ്.