ജയിക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ടി.എന്‍.പ്രതാപന്‍; ‘സുരേഷ്‌ഗോപി ഹിന്ദു വോട്ട് പിടിച്ചു’

single-img
14 May 2019

തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് പ്രതാപന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞു. ഹിന്ദു വോട്ടുകളില്‍ കൂടുതലും ബിജെപിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവച്ചു.

ആര്‍എസ്എസിന്റെ മണ്ഡലത്തിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപന്‍ ഒരുപക്ഷേ നെഗറ്റീവ് വാര്‍ത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന കണക്കുകൂട്ടല്‍ യുഡിഎഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് ഉറച്ച സീറ്റെന്ന് കുതിയിരുന്ന തൃശൂര്‍ സംബന്ധിച്ച് ആശങ്കയറിയിച്ച് പ്രതാപന്‍ രംഗത്തെത്തിയത്. അതേസമയം, പ്രതാപന്റെ ഈ പ്രതികരണം സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.