`ആര്‍എസ്എസിൻ്റെ ചെരിപ്പുനക്കി, സംഘികളോട് പറഞ്ഞാല്‍ മതി രണ്ടു പേരും സ്വപ്നം കണ്ടത് ഒരേ രാമ രാജ്യമാണെന്ന്´: ഗോഡ്സെയെ പിന്തുണച്ച അലിഅക്ബറിനെതിരെ പ്രതിഷേധം പുകയുന്നു

single-img
14 May 2019

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുൃത്തിയ നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച സംവിധായകനും ബിജെപി സഹയാത്രികനുമായ അലി അക്ബറിനെതിരെ സോഷ്യല്‍ മീഡിയ. രാഷ്ട്രപിതാവിനെ കൊന്ന ഭീകരവാദിയെ ന്യായികരിക്കുന്ന അലി അക്ബര്‍ എന്ന രാജ്യദ്രോഹിക്കെതിരെ കേസെടുക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസനെ വിമര്‍ശിച്ച് കൊണ്ട് അലിഅക്ബർ പ്രസ്താവന നടത്തിയിരുന്നു. ഇതോടെയാണ് സോഷ്യൽമീഡിയ അലിഅക്ബറിനെതിരെ രംഗത്തെത്തിയത്.

‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’- സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയരുന്നു.

‘ഗോഡ്സെയും ബി.ജെ.പിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി മോങ്ങുന്നു’വെന്നും ചിലർ കുറിക്കുന്നു.

‘കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’ എന്നായിരുന്നു അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ടാ, രാജ്യദ്രോഹീ… മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യവും ദേശദ്രോഹി ഗോഡ്സെ സ്വപ്നം കണ്ട രാമരാജ്യവും തമ്മിലുള്ള വ്യത്യാസമെങ്കിലും നിനക്ക് തിരിച്ചറിയുമോടാ.. വച്ചിട്ടുണ്ടെടാ നാഗ്പൂരിലെ ഏതോ കക്കൂസ് മുറിയില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഗോഡ്സെ സ്വപ്നം കണ്ട രാമരാജ്യം നിലവില്‍ വരുമ്പോള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഒരു പിടി ചിത ഭസ്മം. അങ്ങനെ ഒരു ദിനത്തിനായി വംശീയ ഉന്മൂലനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ചെരിപ്പുനക്കി നായെ നീ സംഘികളോട് പറഞ്ഞാല്‍ മതി രണ്ടു പേരും സ്വപ്നം കണ്ടത് ഒരേ രാമ രാജ്യമാണെന്ന്’ ഇങ്ങനെ നിരവധി പേരാണ് അലി അക്ബറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.