Latest News, Movies

‘തൃശ്ശൂര്‍ പൂരത്തിന് ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം?’: നടി റിമ കല്ലിങ്കൽ

പൂരം എക്കാലത്തും ആണുങ്ങളുടേത് മാത്രമാണെന്നാണ് തോന്നിയിട്ടുള്ളതെന്ന് നടി റിമ കല്ലിങ്കൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് തൃശ്ശൂർക്കാരിയായ നടി പൂരത്തെക്കുറിച്ച് പറഞ്ഞത്.

‘തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളിൽ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്.

എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷൻമാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങൾ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തിൽ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങൾ മാത്രമാണ് വരുന്നത്- റിമ പറഞ്ഞു.