മോദിക്കു ജയ് വിളിച്ച ബിജെപി പ്രവർത്തകർക്കു കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി

single-img
14 May 2019

മധ്യപ്രദേശില്‍ ആദ്യമായി തിരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലും ഉജ്ജയിനിലും റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക രത്‌ലമില്‍ തിരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു.

അതിനിടെ ഇന്‍ഡോറില്‍ റോഡ് ഷോയ്ക്കിടെ പ്രിയങ്കയുടെ വാഹനം കടന്നു പോകുമ്പോഴാണ് റോഡരികിൽ നിന്നു ചിലർ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇത് കണ്ട പ്രിയങ്ക കാർ നിർത്തി പെട്ടെന്ന് ഇവരുടെ അടുത്തേക്കു വരുകയായിരുന്നു. കൈകൊടുത്തു പരസ്‌പരം വിജയാശംസകളും നേർന്നു  കാറിലേക്കു തിരികെ പോയി.