മോദി സര്‍ക്കാരിനെ ആര്‍എസ്എസും കയ്യൊഴിഞ്ഞു; സ്വയം സേവകര്‍ പ്രവര്‍ത്തിക്കാത്തത് മോദിയെ ആശങ്കാകുലനാക്കി; മായാവതി

single-img
14 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിനെ ആര്‍എസ്എസും കയ്യൊഴിഞ്ഞതായി മായാവതി ആരോപിച്ചു. നരേന്ദ്രമോദിയുടെ പാഴ്‌വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. സ്വയം സേവകര്‍ പ്രവര്‍ത്തിക്കാത്തത് മോദിയെ ആശങ്കാകുലനാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കളുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഫാഷനായി മാറുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിനുപയോഗിക്കുന്ന പണം തിരഞ്ഞെടുപ്പ് ചെലവുകളില്‍ ഉള്‍പ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ക്ക് പുറമേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ വ്യാപകമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു വിമര്‍ശനം.