എല്ലാ വീടുകളിലും മോദി തരംഗമുണ്ടെന്ന് പ്രധാനമന്ത്രി

single-img
14 May 2019

പാചകവാതകവും വൈദ്യുതിയും നല്‍കിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുമെന്ന് നരേന്ദ്രമോദി. എല്ലാ വീടുകളില്‍ നിന്നും മോദി തരംഗം ഉയരുന്നുണ്ട്. പണ്ഡിതശ്രേഷ്ഠര്‍ പറയുന്നത് തരംഗമില്ലെന്നാണ്. ഡല്‍ഹിയില്‍ നിന്നാണ് അത്തരം വാര്‍ത്തകള്‍ ആസൂത്രണം ചെയ്ത് ഇറക്കുന്നത്. ആദ്യം തരംഗമില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഉയര്‍ന്ന പോളിങ് ശതമാനം കണ്ട് വിഷമത്തിലാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

രണ്ടുതരത്തിലുള്ള ആളുകളാണ് റെക്കോഡുകള്‍ സൃഷ്ടിക്കുന്നത്. അത് അവര്‍ക്കറിയില്ല. കന്നിവോട്ട് ചെയുന്ന എന്റെ സുഹൃത്തുക്കളാണ് ഒരുവിഭാഗം. ബലാത്സംഗവീരന്മാര്‍ക്ക് മരണശിക്ഷ ഉറപ്പാക്കിയ സഹോദരനെ വീണ്ടും തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച അമ്മമാരും സഹോദരിമാരുമാണ് രണ്ടാമത്തെ വിഭാഗമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിലെ ആഭ്യന്തരലഹള കാരണമാണ് ദിഗ് വിജയ് സിങ് ഭോപാലില്‍ വോട്ട് ചെയ്യാതിരുന്നത്. രാഷ്ട്രപതിയും താനും എല്ലാവരും വോട്ട് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വോട്ട് ചെയ്യാതിരുന്നത് ധിക്കാരമാണെന്നും മോദി പറഞ്ഞു.