രാജ്യത്തു നിന്നും ഒളിച്ചോടുന്ന കോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

single-img
14 May 2019

രാജ്യത്തുനിന്ന് ഒളിച്ചോടുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞവര്‍ഷത്തെ കണക്കുപരിശോധിക്കുമ്പോള്‍ രാജ്യത്തുനിന്ന് പുറത്തുപോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നു കണക്കൂകള്‍ സൂചിപ്പിക്കുന്നത്.

5000 അതിസമ്പന്നരാണ് ഇന്ത്യവിട്ടതെന്ന് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യു 2019ന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തുള്ള മൊത്തം കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ടുശതമാനംവരുമിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍. രണ്ടാംസ്ഥാനം യുഎസിനാണ്. റഷ്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. എന്നാൽ കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിട്ടനിലേയ്ക്ക് പോകുന്നവരുടെ കോടീശ്വരന്മാര്‍ കുറഞ്ഞു. ബ്രക്‌സിറ്റിനുമുമ്പ് മൂന്നു പതിറ്റാണ്ടായി കോടീശ്വരന്മാര്‍ വ്യാപകമായി ചേക്കേറിയിരുന്ന രാജ്യമായിരുന്നു ബ്രിട്ടണ്‍.