എല്‍ടിടിഇയെ അഞ്ചു വർഷത്തേക്കു കൂടി വിലക്കി കേന്ദ്രസർക്കാർ

single-img
14 May 2019

ശ്രീലങ്കയിലെ ഭീകര സംഘടനയായ എല്‍ടിടിഇയെ അഞ്ചു വര്‍ഷത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് വിലക്ക് നീട്ടിയിരിക്കുന്നത്.

ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്‍ടിടിഇ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യാ വിരുദ്ധ നിലപാടുകളാണ് എല്‍ടിടിഇ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത്തരം സംഘടകള്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാണെന്നും കേന്ദ്രം ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.