കേരള പൊലീസ് ലാത്തിച്ചാർജ് രീതി പരിഷ്കരിച്ചു; സമരക്കാരോട് ഇനിമുതൽ മനുഷ്യത്വപരമായ സമീപനം

single-img
14 May 2019

ഒൻപത് പതിറ്റാണ്ടുകൾ നീണ്ട ലാത്തിച്ചാർജ് മുറയ്ക്ക് പൊലീസ് അന്ത്യം കുറിച്ചു. ഇനി മുതൽ സമരക്കാർക്കു നേരേ മനുഷ്യത്വപരമായ സമീപനമാകും പൊലീസുകാരുടെ ഭാഗത്തു നിന്നുമുണ്ടാകുക. തലങ്ങും വിലങ്ങും സമരക്കാരെ മർദ്ദിക്കുന്നത് ഒഴിവാക്കി പ്രതിരോധത്തിനാണ് പൊലീസ് കൂടുതൽ ശ്രദ്ധനൽകുന്നത്.

അഡ്മിനിഅ്ട്രേഷൻ ഐഐജി കെ സേതുരമാൻ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാനത്തെ പൊലീസിൽ നടപ്പാക്കുകയാണ്. ഇനിമുതൽ സമരക്കാരുടെ തോളിലും കാലിലും മാത്രമേ പൊലീസ് ലാത്തി ഉപയോഗിക്കുകയുള്ളു. മനുഷ്യാവകാശ ലംഘനമുണ്ടാകാതെ പരിഷ്കൃത സമൂഹത്തിനു ചേർന്ന പൊലീസ് നടപടിയാണ് ഇതിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്.

ജനങ്ങളെല്ലാം നമ്മുടെ സേഹാരർ ആണെന്ന സമീപനത്തോടെ അവരോട് ഇടപെട്ട് പിരിച്ചു വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പയുന്നു. സമനില തെറ്റിയ രീതിയിൽ പൊലീസുകാരുടെ ഭാഗത്തു നിന്നും സമരക്കാരുടെ നേരേ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കുന്നു.