കുഴിയുള്ള റോഡാണോ? `ഈ റോഡിൽ കുഴിയുണ്ട്´ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് ഹെെക്കോടതി

single-img
14 May 2019

പൊ​തു​റോ​ഡു​ക​ളി​ൽ കു​ഴി​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ടൂ​ർ – കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം തേ​ടി ത​ട്ട​യി​ൽ സ്വ​ദേ​ശി​നി ശാ​ന്ത​മ്മ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 1997 ഡി​സം​ബ​ർ 14-ന് ​വൈ​കി​ട്ട് ബാ​ല​ക​ലോ​ത്സ​വം ക​ണ്ടു മ​ട​ങ്ങ​വെ​യാ​ണ് ഹ​ർ​ജി​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്.

പൊ​തു​റോ​ഡു​ക​ൾ ന​ന്നാ​യി പ​രി​പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ൾ​ക്ക് സ​ർ​ക്കാ​രി​നു പ​രോ​ക്ഷ ബാ​ധ്യ​ത ഉ​ണ്ടെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.