സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറി

single-img
14 May 2019

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 320 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,025 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 24,200 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,298.48 ഡോളറാണ് ഇന്നത്തെ നിരക്ക്.