ബാലരാമപുരത്ത് കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം; ദുരൂഹത !

single-img
14 May 2019

തിരുവനന്തപുരത്ത് കനാലില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം വഴിമുക്ക് പച്ചികോട് ചാനലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കുളിച്ചു കൊണ്ടിരുന്ന യുവാക്കളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ജനിച്ചയുടനെ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.