അജു വര്‍ഗീസിന്റെ ഹെയര്‍ സലൂണിന്റെ ഉദ്ഘാടകരായി 4 മക്കള്‍: വീഡിയോ

single-img
14 May 2019

നടന്‍ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീനയും ബിസിനസ്സിലേയ്ക്ക് തിരിയുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള കിഡ്‌സ് ബുട്ടീക്കും ഹെയര്‍ സലൂണുമാണ് അഗസ്റ്റീനയും അജുവും ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായിരുന്നു അഗസ്റ്റീനയുടെ പ്രഥമസംരംഭമാണിത്. ലോകമാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു കടയുടെ തുടക്കം.

ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭം അജു വര്‍ഗീസിന്റെ നാല് മക്കളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. ആസിഫ് അലിയും കുടുംബവും, മംമ്ത മോഹന്‍ദാസ്, അര്‍ജുന്‍ അശോകന്‍,നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനായി എത്തിയിരുന്നു. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന.