ലോക്‌സഭയിൽ 301 സീറ്റ് നേടുമെന്ന് ബിജെപി

single-img
14 May 2019

രാജ്യത്ത് മോദി തരംഗമാണെന്നും ലോക്‌സഭയിൽ ബിജെപി 301 സീറ്റ് നേടുമെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ. 2014ൽ മോദിയെ തെരഞ്ഞെടുത്തത് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കൈവരിച്ച നേട്ടത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നു പറഞ്ഞ ഷാനവാസ് ഹുസൈൻ അന്ന് 272 സീറ്റ് തേടി മത്സരത്തിനിറങ്ങിയ തങ്ങൾക്ക് ജനം 283 സീറ്റ് നൽകിയെന്നും ചൂണ്ടിക്കാട്ടി.

ബിഹാറിലെ 40 മണ്ഡലങ്ങളിൽ 39ലും എൻഡിഎ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഭിന്നിപ്പിന്റെ തലവനെന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ചത് രാജ്യത്തോടുള്ള അനാദരവാണെന്നും ഷാനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു. ടൈംസിന്റെ ഈ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.