കാർമേഘങ്ങളുള്ളതിനാൽ പോർവിമാനങ്ങൾ റഡാർ നിരീക്ഷണത്തിൽ പെടില്ല എന്ന മോദിയുടെ പ്രസ്താവന ശരിയോ തെറ്റോ; മോദി പറഞ്ഞതുകൊണ്ട് രാജ്യം മുഴുവൻ വിശ്വസിച്ചേ മാതിയാകു എന്ന് വിവി രാജേഷ്: താനും സയൻസാണ് പഠിച്ചതെന്നു വിശദീകരണം

single-img
13 May 2019

ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ്റെ ചോദ്യത്തിനു മുന്നിൽ മണ്ടത്തരം വിളിച്ചുപറഞ്ഞ് ബിജെപി നേതാവ് വിവി രാജേഷ്. കാർമേഘങ്ങളുള്ളതിനാൽ പോർവിമാനങ്ങൾ റഡാർ നിരീക്ഷണത്തിൽ പെടില്ല എന്ന മോദിയുടെ പ്രസ്താവന ശരിയോ തെറ്റോ എന്ന ചോദ്യത്തിനാണ് മോദി ഉത്തമബോധ്യത്തോടെ പറഞ്ഞകാര്യം ശരിയായിരിക്കുമെന്നു വിവി രാജേഷ് പറഞ്ഞത്.

എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഉത്തമബോധ്യത്തോടെ പറഞ്ഞ കാര്യമാണ് അത്. അതുകൊണ്ട് ഞങ്ങൾ പാർട്ടി പ്രവർത്തകർ മാത്രമല്ല, രാജ്യം മുഴുവൻ വിശ്വസിക്കണം. അദ്ദേഹം വിജയിച്ചു തെളിയിച്ച ലീഡറാണെന്നും വിവി രാജേഷ് പറഞ്ഞു.

സയൻസ് പറയുന്നത് തെറ്റാണെന്നാണോ താങ്കൾ പറയുന്നത് എന്ന അവതാരകൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രി പറഞ്ഞത് അദ്ദേഹത്തിന് ലഭിച്ച ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും വിവി രാജേഷ് പറയുന്നു. ഞാനും സയൻസാണ് പഠിച്ചതെന്നും അദ്ദേഹം മീഡിയ വൺ ചാനലിൻ്റെ ചർച്ചയിൽ വ്യക്തമാക്കുന്നുണ്ട്.