ബലാക്കോട്ട് ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതിൻ്റെ പ്രധാന തെളിവ് പുറത്തുവിട്ട് ബിജെപി നേതാവ് വിവി രാജേഷ്; ആക്രമണത്തിനു ശേഷം 350 മൊബെെൽ ഫോണുകൾ ഓഫായി

single-img
13 May 2019

ഇന്ത്യ പാകിസ്താൻ ഭീകരരെ കൊലപ്പെടുത്തുവാൻ ബലാക്കോട്ടിൽ നടത്തിയ ആക്രമണം വിജയമായിരുന്നുവെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ആക്രമണം വിജയമായിരുന്നു എന്നുള്ളതിൻ്റെ പ്രധാന തെളിവും രാജേഷ് പുറത്തുവിട്ടു. റിപ്പോർട്ടർ ടിവി ചാനലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം തെളിവുകൾ നിരത്തിയത്.

ഇന്ത്യ ആക്രമണം നടത്തുന്നതിന് മുൻപ് ആ പ്രത്യേക സ്ഥലത്ത് ഏകദേശം 350 മൊബൈൽഫോണുകൾ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആ സ്ഥലത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു എന്നുള്ളത് സിഗ്നലുകൾ പരിശോധിച്ചാൽ മനസ്സിലാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇന്ത്യ ആക്രമണം നടത്തിയ ശേഷം ഓരൊറ്റ മൊബൈൽ ഫോണും പ്രവർത്തിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ് ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ ആക്രമണം വിജയമായിരുന്നു എന്നുള്ളതിൻ്റെ പ്രധാന തെളിവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ സൈന്യവും തീവ്രവാദികളും ചേർന്ന് പൈൻ മരങ്ങൾ വെട്ടി നിരത്തിയിട്ട് ഇന്ത്യ ആക്രമണം നടത്തിയത് പൈൻ മരങ്ങൾക്ക് മുകളിലാണ്എന്നു പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.facebook.com/watch/?v=892138804464132