‘രാഹുലിനായി’ ചന്ദ്രശേഖര റാവു എംകെ സ്റ്റാലിന്‍ കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ്

single-img
13 May 2019

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കി. വൈകുന്നേരം നാലു മണിക്ക് സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് കൂടി ഉള്‍ക്കൊള്ളുന്ന മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ സംസാരിക്കാമെന്ന് സ്റ്റാലിന്‍ റാവുവിനെ അറിയിച്ചെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നുമാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൂന്നാം മുന്നണി യാഥാര്‍ഥ്യമാകില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്ക് റാവുവിനെ സ്റ്റാലിന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ.എസ്.അഴഗിരി വ്യക്തമാക്കി. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണിക്ക് വേണ്ടി വാദിക്കുന്ന ചന്ദ്രശേഖര റാവു നേരത്തെയും സ്റ്റാലിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.