ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

single-img
13 May 2019

സൗദിയില്‍ ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു പെണ്‍കുട്ടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ റസാഖിന്റെ മകള്‍ സനോബറാണ് മരിച്ചത്. ഇരുപതു വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇളയ മകള്‍ തമന്നയെ ജിദ്ദയിലെ നസീം കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലാണ് അബ്ദുല്‍ റസാഖ് ജോലി ചെയ്യുന്നത്. കുടുംബം അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു.