റോബർട്ട് വാദ്രയെ പരാഗ്വേയുടെ പതാക കുരുക്കി

single-img
13 May 2019

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് പരാശ്വൻ കുരുക്ക്. മഷി പുരട്ടിയ വിരൽ ഉയ‌ർത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത പതാക പരാഗ്വേയുടേതായതാണ് പ്രശ്നമായത്.

ഇന്നലെ വോട്ട് രേഖപ്പെടുത്തിയ വാദ്ര, സമ്മതിദാനം ആവേശപൂർവം വിനിയോഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ട്വിറ്ററിൽ ചിത്രവും സന്ദേശവുമിട്ടത്. ചിത്രത്തിനൊപ്പം  ത്രിവർണ പതാക കൂടി ഒപ്പം ചേർത്തു.എന്നാൽ ആ പതാക പരാഗ്വയുടേതായിരുന്നു എന്നുള്ളതാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്.

പരാഗ്വേയുടെ പതാകയിൽ ചുവപ്പും വെളുപ്പും നീലയുമാണ് വർണങ്ങളാണ്. പതാകയുടെ നടുക്ക് അശോകചക്രം പോലെ ഒരു മുദ്രയുമുണ്ട്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കി പോസ്റ്റ്  നീക്കം ചെയ്യുമ്പോഴേക്കും നാലു മണിക്കൂർ കഴിഞ്ഞിരുന്നു.