ഒടുവില്‍ ആ വനിതാ പോളിങ് ഓഫിസറെ ‘കണ്ടെത്തി’

single-img
13 May 2019

മഞ്ഞസാരിയുടുത്ത് കൂളിങ്ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിങ് യന്ത്രവുമായി ഉത്തരേന്ത്യയിലെ പോളിങ് സ്റ്റേഷനിലെത്തിയ പോളിങ് ഓഫിസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ ഐഡന്റിന്റിയായിരുന്നു.

ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ സുന്ദരിയായ പോളിങ് ഓഫിസറുടെ പേരും ജോലിയുമെല്ലാം അവര്‍ കണ്ടുപിടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ദേവര സ്വദേശിനിയായ റീനദ്വിവേദിയാണ് യുവതിയെന്നും ഇവര്‍ പൊതുമരാമത്ത് ജീവനക്കാരിയാണെന്നുമാണ് വെര്‍ച്വല്‍ ലോകം കണ്ടെത്തിയത്. മ്യൂസിക്കല്‍ ആപ്പ് ആയ ടിക് ടോക് വിഡിയോയിലാണ് ആളുകള്‍ ഇവരെ തിരിച്ചറിഞ്ഞത്.