സൗദി അറേബ്യയിലെ ഖത്തീഫിൽ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു

single-img
13 May 2019

ദമാം : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. ഖത്തീഫിലെ താറൂത്തിൽ തങ്ങളെ അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൈനികർ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

ഖത്തീഫ് പ്രവിശ്യയിലെ താറോത്തിന് സമീപം സ്‌നാബിലാണ് ഓപ്പറേഷൻ നടന്നത്. ശനിയാഴ്ച രാവിലെ പത്തിന് തന്നെ സൈന്യം ഈ പ്രദേശം വളഞ്ഞിരുന്നു. ഭീകരരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെ ഇവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.