സിപിഎം അവസാനമായി അരിവാൾ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്: ശ്രീധരൻപിള്ള

single-img
13 May 2019

സി പി എം ഏറ്റവും ഒടുവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സമ്പൂര്‍ണ പരാജമായിരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിനെ ആശ്രയിച്ചല്ല. ബിജെപി എന്നാല്‍ ഒരു  കൂട്ടായ്മ ആണ്. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നത്. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു