മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ `നാം മുന്നോട്ടി´ൽ നിന്നും സി ഡിറ്റിനെ ഒഴിവാക്കി; കൈരളി ചാനൽ ഇനി പരിപാടി നിർമ്മിക്കും

single-img
13 May 2019

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിന്റെ നിര്‍മ്മാണം കൈരളി ചാനലിന് നൽകുവാൻ സർക്കാർ തീരുമാനം. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കിയാണ് സിപിഎം നേതൃത്വം നല്‍കുന്ന  കെെരളി ചാനലിന് നിർമ്മാണ ചുമതല നൽകുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണ ഏജന്‍സിക്കായി പബ്ലിക് റിലേഷന്‍സ് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ സി ഡിറ്റും പങ്കെടുത്തിരുന്നു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ടശേഷമാണ് നിര്‍മ്മാണ ചുമതല സ്വകാര്യ ചാനലിനെ ഏല്‍പ്പിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ തുടര്‍ നടപടി ഉണ്ടായിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറവു തുക നിര്‍ദേശിച്ച കൈരളി ചാനലിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.