ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കാന്‍ കഴിയും: മായാവതി

single-img
13 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനമാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് എങ്ങനെ മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. യുപിയിലെ മഹാസഖ്യത്തെ തകര്‍ക്കാന്‍ മോദി എല്ലാവിധ ശ്രമവും നടത്തുകയാണെന്നും അവര്‍ പറഞ്ഞു.

രാജസ്ഥാനില്‍ ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.