എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ; കുട്ടിയെ മർദ്ദിക്കുന്നത് കണ്ടുനിന്ന അമ്മയും കുടുങ്ങും

single-img
13 May 2019

എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുത‌റ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കുട്ടിയുടെ അച്ഛന്റെ സഹോദരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉപ്പുറതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് മർദ്ദനത്തിനിരയായ പെൺകുട്ടി. മകളെ മർദ്ദിക്കുന്നത് കണ്ടിട്ടും തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതിരുന്നതിന് അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവരുടെ ഭർത്താവിന് തളർവാതം വന്ന് കിടപ്പിലായതിനെ തുടർന്നാണ് യുവതി മക്കളോടൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയത്. കേസിലെ പ്രതിയായ അനീഷാണ് ഇവരുടെ കാര്യങ്ങൾ കുറച്ച് നാളുകളായി നോക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.

യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തു. വീട്ടിൽ വരുന്നത് അച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് കൊടുക്കുമെന്ന് പെൺകുട്ടി പറഞ്ഞതിനാണ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു.