ഇറോം ശര്‍മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായി

single-img
13 May 2019

മാതൃദിനത്തില്‍ അമ്മയായി. മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മ്മിള. ഇരട്ടപ്പെണ്‍കുട്ടികളാണ് ഇറോം ശര്‍മ്മിളയ്ക്ക്പിറന്നത്. ബംഗളുരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയിലാണ് അവർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

നിക്‌സ് സാക്ഷി, ഓറ്റം താര എന്നീ പെണ്‍കുഞ്ഞുങ്ങളാണ് ഇറോം ശര്‍മ്മിളയ്ക്ക് പിറന്നത്. 2017ലാണ് ഇറോം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയെ വിവാഹം കഴിച്ചത്.

അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരമാണ് അവര്‍ നടത്തിയത്.